ബെംഗളൂരു: കമ്പനിയിൽ അതിക്രമിച്ചു കയറി സി.ഇ.ഒയെയും മാനേജറെയും കൊലപ്പെടുത്തി മുൻ ജീവനക്കാരൻ. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയ്റോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ സി.ഇ.ഒ വിനു കുമാർ, എം.ഡി ഫണിന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.
മുൻ ജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോർത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
Read more: ആംബുലൻസ് എടുക്കാൻ വൈകിയതിനാൽ രോഗി മരിച്ച സംഭവം: ഡ്രൈവർക്ക് സസ്പെൻഷൻ
വാളുപയോഗിച്ചാണ് ഫെലിക്സ് വിനുവിനെയും സുബ്രഹ്മണ്യത്തിനെയും കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ബെംഗളൂരു നോർത്ത് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഫെലിക്സ് സമാനരീതിയിൽ ഒരു ഇന്റർനെറ്റ് കമ്പനി നടത്തിയിരുന്നുവെന്നും ഇത് സംബന്ധിച്ചുണ്ടായ വാക്കു തർക്കങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഫെലിക്സ് ടിക്ടോക് താരമാണെന്നും പൊലീസ് വ്യക്തമാക്കി. ജോക്കർ ഫെലിക്സ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം