ദുബായ്: യു.എ.ഇ-യിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണം. നിലവിൽ അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ.
20 ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അടുത്തവർഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും രണ്ട് സ്വദേശികൾക്ക് ജോലി നൽകണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനം 2025 ജനുവരിയിൽ 96,000 ദിർഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
Read more: ആംബുലൻസ് എടുക്കാൻ വൈകിയതിനാൽ രോഗി മരിച്ച സംഭവം: ഡ്രൈവർക്ക് സസ്പെൻഷൻ
വാർത്താവിനിമയം, സാമ്പത്തിക സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് മേഖല, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ, ടെക്നിക്കൽ മേഖല,ഓഫീസ് നിർവ്വഹണം, ഭരണം, കല, വിനോദം,. ഖനന മേഖല, ക്വാറികൾ, വിദ്യാഭ്യാസം, ആരോഗ്യമേഖല, സമൂഹ്യ സേവനം, നിർമ്മാണ മേഖല,മൊത്തവ്യാപാരം, ചില്ലറ വ്യാപാരം,. ഗതാഗതം, വെയർ ഹൗസ്, ഹോട്ടൽ, റിസോർട്ട്, ടൂറിസം എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം