കൂറ്റനാട് (പാലക്കാട്): തൃത്താല പൊലീസും പാലക്കാട് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 18.06 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൊല്ലം ശാസ്താംകോട്ട വിളയശ്ശേരി പുത്തൻവീട് കക്കാക്കുന്ന് ആദർശിനെയാണ് (22) ഞാങ്ങാട്ടിരിയില്നിന്ന് പിടികൂടിയിരിക്കുന്നത്. ബംഗളൂരുവിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വിൽപന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ, ഷൊർണൂർ ഡിവൈ.എസ്.പി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷാജി, തൃത്താല സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം