മസ്കത്ത്: അൽഹജർ പർവ്വതനിരകളിലും സമീപ പ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി പത്തുവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും ഇടിയും മിന്നലും ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 27 മുതൽ 64 കിലോ മീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ ലഭിച്ചേക്കും. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം