കുവൈത്ത് സിറ്റി: വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്മാര് കുവൈത്തില്‍ അറസ്റ്റിൽ. വ്യാജരേഖകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ട 33 ഫിലിപ്പീന്‍സ് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. ഉപമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍സബാഹിന്റെ നിര്‍ദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീന്‍സ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.
കുവൈത്തില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് നിര്‍ണായകമായ പഠന സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ കരാറുകള്‍, ഡ്രൈവിങ് പെര്‍മിറ്റുകള്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവര്‍. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം