മറയൂർ: പാളപ്പെട്ടിയിൽ വനംവകുപ്പ് വാച്ചർക്ക് വരയാടിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വയറിൽ കുത്തേറ്റ പാളപ്പെട്ടി കുടിയിൽ കൃഷ്ണനെ (47) ഉദുമൽപേട്ടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് ആണ് സംഭവം. വരയാട്, ആദ്യം വാച്ചർമാരായ ഹരികൃഷ്ണനെയും ശശിയെയും കുത്താനെത്തിയങ്കിലും ഇരുവരും മരത്തിൽക്കയറി രക്ഷപ്പെടുകയായിരുന്നു.
മരത്തിൽ കയറാൻ പറ്റാതെ പോയ കൃഷ്ണനെ വരയാട് കുത്തി. ആദിവാസിക്കുടികളിൽ നിന്നെത്തിയ യുവാക്കളും സ്ത്രീകളും ചേർന്നു കൃഷ്ണനെ ചുമന്ന് വണ്ണാൻ തുറവരെ എത്തിക്കുകയായിരുന്നു ഉണ്ടായത്. തുടർന്നു വനംവകുപ്പിന്റെ ജീപ്പിലാണു മറയൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. വാച്ചറെ കുത്തിയ വരയാട് അടുത്തയിടെയാണ് ആക്രമണകാരിയായതെന്നു പ്രദേശവാസികൾ പറയുന്നത്. സംഭവത്തില്‍ റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് സമർപ്പിക്കുമെന്ന് ചിന്നാർ വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം