ദുബൈ: നഗരത്തിലെ മീഡിയ സിറ്റിയിൽ തിങ്കളാഴ്ച രാവിലെ ഭൂചലനമെന്ന് തോന്നിച്ച പ്രകമ്പനം അനുഭവപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് തൊട്ടുമുമ്പാണ് സംഭവം നടന്നിരിക്കുന്നത്. എന്നാൽ, ഭൂചലനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
പ്രകമ്പനം സമീപ പ്രദേശങ്ങളിൽ കെട്ടിടം പൊളിക്കുന്നത് കാരണമോ മറ്റോ അനുഭവപ്പെട്ടതാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. മീഡിയ സിറ്റിയിലല്ലാതെ മറ്റിടങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ജെ.വി.സി, ദ ഗ്രൻസ്, ദുബൈ മറീന, ബർഷ ഹൈറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് കെട്ടിടംപൊളിയുടെ പ്രതിഫലനമായി പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
ഒമാൻ, ഇറാൻ പ്രദേശങ്ങളിൽ ഭൂകമ്പമുണ്ടാകുമ്പോൾ ദുബൈ അടക്കം ചില പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടാകാറുണ്ട്. എന്നാലിത് ഗുരുതര പ്രത്യാഘാതമുണ്ടാക്കാറില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം