കൊച്ചി: ഇന്നലെ രാവിലെ 7.25ന് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട മെമു എറണാകുളം ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പാണ് ലേഡീസ് കോച്ചില്‍ പുക കണ്ടതിനെ തുടർന്ന് അപായച്ചങ്ങല വലിച്ചിട്ടും മെമു നിര്‍ത്തിയില്ലെന്ന് പരാതി. സ്ത്രീകളും ബഹളം കേട്ട് മറ്റു കോച്ചുകളില്‍ നിന്നെത്തിയവരും പലതവണ അപായച്ചങ്ങല വലിച്ചിട്ടും ട്രെയിന്‍ നിര്‍ത്തിയില്ല. എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്ഫോമിലാണ് ട്രെയിന്‍ നിർത്തുകയുണ്ടായത്.
അപായച്ചങ്ങല വലിക്കുമ്പോള്‍ ലഭിക്കേണ്ട സിഗ്നല്‍ ലഭിച്ചില്ലെന്നാണ് കാരണം അന്വേഷിച്ച യാത്രക്കാരോട് ലോക്കോപൈലറ്റ് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് അപായച്ചങ്ങല വലിച്ചിട്ടും ട്രെയിന്‍ നില്‍ക്കാതിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം