ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ ഹോട്ടൽ മുറിയിൽ 28 കാരിയായ മെഡിക്കൽ ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഹോളിഡേ ഇൻ ഹോട്ടലിലെ മുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്.
പോലീസ് പറയുന്നതനുസരിച്ച്, പന്ത് നഗറിലെ ജംഗ്പുരയിൽ താമസിക്കുന്ന അഷ്ന ബീമ സീതി ഒരു ദിവസത്തെ താമസത്തിനായി വെള്ളിയാഴ്ച ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. പിന്നീട്, ശനിയാഴ്ച, ഇവർ ഒരു ദിവസത്തേക്ക് കൂടി താമസം നീട്ടി.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ, ഹോട്ടൽ ജീവനക്കാർ വാടക തുകയ്ക്കായി യുവതിയുടെ മുറിക്ക് മുന്നിൽ വന്നു. എന്നാൽ മുറിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. മാസ്റ്റർ കീ ഉപയോഗിച്ച് മുറിയിൽ പ്രവേശിച്ച ജീവനക്കാർ മുറിയിലെ വാട്ടർ സ്പ്രിംഗളറിൽ വെള്ള സ്കാർഫിന്റെ സഹായത്തോടെ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജംഗ്പുരയിലെ കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു.
യുവതിക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നെങ്കിലും മാതാപിതാക്കൾ ഇതിനെ എതിർത്തിരുന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വീട്ടുകാരെ അറിയിക്കാതെ വസതിയിൽ നിന്ന് ഹോട്ടലിലെത്തി. ഹസ്രത്ത് നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ കാണാതായതായി കുടുംബാംഗങ്ങൾ പരാതി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
യുവതിയുടെ പിതാവിനെയും സഹോദരനെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തി. ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ മൊഴി രേഖപ്പെടുത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ നടത്തിയ അന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം