ഗാന്ധിനഗർ: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ബിജെപി ഗുജറാത്ത് യൂണിറ്റ് പ്രസിഡന്റ് സി ആർ പാട്ടീലും ജയശങ്കറിനൊപ്പം സംസ്ഥാന അസംബ്ലി സമുച്ചയത്തിലെത്തി. അവിടെ അദ്ദേഹം റിട്ടേണിംഗ് ഓഫീസർ റീത്ത മേത്തയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13, പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്. ആവശ്യമെങ്കിൽ പോളിംഗ് ജൂലൈ 24 ന് നടക്കും.
നാല് വർഷം മുമ്പ് ജയശങ്കർ ഗുജറാത്തിൽ നിന്ന് ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഗുജറാത്തിൽ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണം നിലവിൽ ബിജെപിയുടെ കൈവശവും ബാക്കി കോൺഗ്രസിന്റെ കൈവശവുമാണ്.
ബിജെപിയുടെ കൈവശമുള്ള എട്ട് സീറ്റുകളിൽ എസ് ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേഷ് അനവാഡിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഈ മൂന്ന് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
182 അംഗ നിയമസഭയിൽ മതിയായ എംഎൽഎമാരില്ലാത്തതിനാൽ ഗുജറാത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് വെള്ളിയാഴ്ച അറിയിച്ചു.
കഴിഞ്ഞ വർഷം അവസാനം നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റുകൾ നേടി റെക്കോർഡ് നേട്ടം കൈവരിച്ചപ്പോൾ, സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് കോൺഗ്രസിന് ലഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം