പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി ഇന്ന് തുറന്നു. എന്നാൽ അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രധാന അരുവിയിൽ വെള്ളം പതിക്കുന്ന ഭാഗത്ത് കുളിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാന അരുവിയിൽനിന്ന് വെള്ളം ഒഴികിപ്പോകുന്ന തോട്ടിലേ കുളിക്കാൻ അനുവാദിക്കു. വെള്ളച്ചാട്ടം ഭാഗത്ത് കുഴി നികത്തി അപകടാവസ്ഥ ഇല്ലാതാക്കാൻ അടുത്തിടെ നിർമിച്ച സംരക്ഷണ ഭിത്തി തകർന്ന നിലയിലാണ്ഉള്ളത് .
ഏഴ് ലക്ഷം രൂപ മുടക്കിയാണ് ജലസേചന വകുപ്പ് ഇവിടെ കുഴി നികത്തൽ ഉൾപ്പെടെ നവീകരണം നടത്തിയത്. എസ്റ്റിമേറ്റ് പ്രകാരം നിർമാണം നടത്താത്തതാണ് തകരാൻ ഇടയാക്കിയതെന്ന ആക്ഷേപം ഉണ്ടായിരുന്നു. വെള്ളം വീഴുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തതിനുശേഷം മണൽ ചാക്ക് അടുക്കിയാണ് താഴ്ച കുറച്ചത്. ഇത് അശാസ്ത്രീയമായതിനാൽ ഇപ്പോൾ പൂർണമായി വെള്ളം വീഴുന്ന ഭാഗം തകർന്ന നിലയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം