മുണ്ടക്കയം: കോടതിയിൽ സാക്ഷി പറഞ്ഞതിലെ വൈരാഗ്യം കൊണ്ട് മധ്യവയസ്കനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോരുത്തോട് സ്വാമി മഠത്തിൽ വീട്ടിൽ സനുമോൻ (34), പുത്തൻപുരയിൽ വീട്ടിൽ അനിൽ കുമാർ (47) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആക്രമണത്തിനിരയായ ആൾ സനുമോനെതിരെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സാക്ഷി പറഞ്ഞിരുന്നു. തുടർന്നുണ്ടായ വിരോധമാണ് സംഭവത്തിനു പിന്നിൽ. ഇൻസ്പെക്ടർ എ. ഷൈൻ കുമാർ, സി.പി.ഒമാരായ രഞ്ജിത്ത് എസ്. നായർ, ശരത്, നൂറുദ്ദീൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം