ഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ രാജി പ്രഖ്യാപിച്ച് ബി.ജെ.പി സിദ്ദി ജില്ലാ ജനറൽ സെക്രട്ടറി വിവേക് കോൽ രംഗത്ത്. ബി.ജെ.പി നേതാവിന്റെ പ്രവൃത്തി അപലപനീയമാണെന്നും ഇയാൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് വിവേക് ആവശ്യപ്പെടുകയുണ്ടായി
” പാർട്ടിയിൽ നിന്നും രാജിവെക്കുകയാണ് എന്ന് തീരുമാനിച്ച് കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് രാജിക്കത്ത് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ വി.ഡി ശർമക്ക് ഇ-മെയിൽ അയച്ചിരുന്നു. പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. രാജി പിൻവലിക്കാൻ ഇതുവരെ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി എം.എൽ.എ പ്രവേശ് ശുക്ലയുടെ പ്രവൃത്തി തനിക്ക് വേദനയുണ്ടാക്കിയെന്ന് വിവേക് രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് വർഷത്തോളം സിദ്ദിയിലെ ആദിവാസി വിഭാഗക്കാർക്കെതിരെ ബി.ജെ.പി നേതാവ് കേദാർനാഥ് ശുക്ല നടത്തിവരുന്ന അനീതിയിൽ തനിക്ക് വിയോജിപ്പുണ്ടെന്നും വിവേക് പറഞ്ഞു.
അടുത്തിടെയാണ് ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി എം.എൽ.എ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സംഭവത്തിൽ ബി.ജെ.പിക്കെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെ പ്രായശ്ചിത്തമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആദിവാസി യുവാവിന്റെ കാൽ കഴുകുകയുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം