കോട്ടയം: എരുമേലി പൊര്യന്മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലില്‍) ശോശാമ്മ കോരയാണ് (അമ്മിണി-72) ബസ് വരുന്നത് കണ്ട് കൈ കാണിച്ച് അതേ ബസ് ഇടിച്ചു മരണപ്പെട്ടിരിക്കുന്നത്.
ശ്രീനിപുരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. റാന്നി- മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആല്‍ഫിയ ബസാണ് ഇടിച്ചത്.കനകപ്പലം സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ പ്രാര്‍ഥനയ്ക്കുശേഷം എരുമേലി ഭാഗത്തേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുവരികയായിരുന്നു ശോശാമ്മ.
ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ, ബസ് വരുന്നതുകണ്ട് ശോശാമ്മ കൈകാണിച്ചു. ബസ് അല്പം മുന്നോട്ടു നീങ്ങിയാണു നിര്‍ത്തിയത്. ഈ സമയം ബസിടിച്ച് ശോശാമ്മ അടിയിലേക്ക് വീഴുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. ശോശാമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം