കണ്ണൂര്‍: മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ എ പി കുഞ്ഞിക്കണ്ണന് (95) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്.
ഇന്നു രാത്രിയോടെ മൃതദേഹം തലശ്ശേരി ചൊക്ലി മേനപ്രത്തെ ആക്കൂല്പൊയില് തറവാട്ടിലെത്തിക്കും. സംസ്കാരം നാളെ 12നു വീട്ടുവളപ്പില്‍. 29 വര്‍ഷം മുന്‍പ് മയ്യഴിപ്പുഴയുടെ തീരത്തുള്ള കൊച്ചിന് ഹൗസിലാണ് കലാഗ്രാമം ജനിച്ചത്. ചിത്രകല, ശില്പം, സംഗീതം, നൃത്തം, കളിമണ്‍പാത്ര നിര്‍മാണം, യോഗ, സംസ്കൃതം എന്നിവയിലെല്ലാം ഇവിടെ കോഴ്സുകളുണ്ട്.
1928 ഡിസംബര്‍ 9നാണ് ജനനം. 18-ാം വയസ്സില്‍ മദ്രാസിലെത്തി. ശാന്തിഭവന് ലോഡ്ജില്‍ കാവല്‍ക്കാരനായാണ് തുടക്കം കുറിക്കുന്നത്. അക്കാലത്ത് കേരളസമാജത്തില്‍ എം ഗോവിന്ദനെ പരിചയപ്പെട്ടു. അവിടെവച്ച് ടി പത്മനാഭന്, എം വി ദേവന്, കെ എ കൊടുങ്ങല്ലൂര്‍, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരെല്ലാം സുഹൃത്തുക്കളായി. ഡോ.കെ ബി മേനോനുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചു. പിന്നീട് എം പി ദാമോദരനുമായി ചേര്‍ന്നാരംഭിച്ച കരാര്‍ ജോലി ലാഭകരമായതോടെ ജീവിതം മാറി. വെസ്റ്റേണ്‍ ഏജന്‍സീസ് എന്ന കമ്പനി ഇരുവരും ചേര്‍ന്നാണ് ആരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം