300ഓളം അഭയാര്‍ത്ഥികളുമായി സെനഗലില്‍ നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ട ബോട്ടുകള്‍ കടലില്‍ മുങ്ങിയതായി സംശയം. മൂന്ന് ബോട്ടുകളിലായി മൂന്നൂറിലേറെ പേരുമായി സെനഗലില്‍ നിന്ന് സ്പെയിനിന് സമീപം കാനറി ദ്വീപുകലെ ലക്ഷ്യമിട്ട് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ദിവസം മുന്‍പ് യാത്ര തുടങ്ങിയവരെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് ബോട്ടുകള്‍ മുങ്ങിയ വിവരം ശ്രദ്ധയില്‍ പെടുന്നത്. മൈഗ്രന്റ് എയ്ഡ് ഗ്രൂപ്പായ വോക്കിങ് ബോർഡേഴ്സ് ആണ് വാർത്ത സ്ഥിരീകരിച്ചത്. സ്പാനിഷ് കാനറി ദ്വീപുകൾക്ക് സമീപം ബോട്ട് അപ്രത്യക്ഷമായത് എന്നാണ് സൂചന. ആദ്യ രണ്ടു ബോട്ടുകളിൽ ഒന്നിൽ 65 പേരും മറ്റൊന്നിൽ 50 നും 60 നും ഇടയ്ക്കും അഭയാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. മൂന്നാമത്തെ ബോട്ട് 200 പേരുമായി ജൂൺ 27നാണ് പുറപ്പെട്ടത്. സെനഗലിൽ നിന്നും 1700 കിലോമീറ്റർ അകലെയാണ് കാനറി ദ്വീപുകൾ.
സൗത്താഫ്രിക്കയിൽ നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്താനുള്ള പ്രധാന പ്രവേശന കവാടമായി മാറിയിരിക്കുകയാണ് സ്പെയിനിന് സമീപമുള്ള കാനറി ഐലൻഡ്. ഏറ്റവും അപകടം പിടിച്ച ഈ അറ്റ്ലാന്റിക് വഴിയുള്ള റൂട്ടാണ് പലപ്പോഴും അഭയാർത്ഥികൾ സ്വീകരിക്കുന്നത്. 2022ല്‍ മാത്രം 22 കുട്ടികൾ ഉൾപ്പെടെ 559 പേരാണ് കാനറി ഐലൻഡുകളിലേക്ക് എത്താനുള്ള യാത്രയ്ക്കിടെ മുങ്ങി മരിച്ചതെന്ന് അഭയാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ വെളിപ്പെടുത്തലുണ്ട്. മറ്റൊരു ബോട്ടപകടത്തില്‍ 22 പേരുമായി ടുനീഷ്യയില്‍ നിന്ന് പുറപ്പെട്ട ബോട്ട് ടുനീഷ്യന്‍ തീരത്തിന് സമീപം മുങ്ങി. 11 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടുനീഷ്യയില്‍ നിന്ന് മാത്രം 608ഓളം അഭയാര്‍ത്ഥികളാണ് ഈ വര്‍ഷം ഇതുവരെ ബോട്ടപകടത്തില്‍ മരിക്കുന്നത്. ടുനീഷ്യയില്‍ മാത്രം 33,000ത്തോളം അഭയാര്ത്ഥിക്കടത്തുകള് തടയാനായെന്ന് ഗവണ്മെന്റ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം