ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് വടക്കൻ റെയിൽവേ 17 ട്രെയിനുകൾ റദ്ദാക്കുകയും 12 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
വെള്ളക്കെട്ട് കാരണം നാല് സ്ഥലങ്ങളിൽ ഗതാഗതം നിർത്തിവച്ചതായി വടക്കൻ റെയിൽവേ വക്താവ് അറിയിച്ചു. നൊഗൻവാൻ (അംബാല)-ന്യൂ മൊറിൻഡ, നംഗൽ ഡാമിനും ആനന്ദ്പൂർ സാഹിബിനും ഇടയിലും കിരാത്പൂർ സാഹിബിനും ഭരത്ഗഡിനും ഇടയിലുള്ള ഭാഗങ്ങളിലുമാണ് സർവീസ് നിർത്തിയത്.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത മഴ പെയ്തു. ഡൽഹിയിൽ കഴിഞ്ഞ 40 വർഷത്തിനിടെയിലെ റിക്കാർഡ് മഴയാണ് ലഭിച്ചത്.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തരേന്ത്യയിൽ ശക്തമായ മഴയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















