എറണാകുളം: കുന്നുകരയിൽ നിന്ന് പുതിയ ഖാദി ബ്രാന്റ് വസ്ത്രങ്ങൾ നാളെമുതൽ വിപണിയിലെത്തും. ‘പാപ്പിലിയോ’ എന്ന ബ്രാന്റിൽ പുറത്തിറക്കുന്ന ‘കുന്നുകര ഫെയിം’ ഖാദി വസ്ത്രങ്ങൾ ‘ഖാദി പഴയ ഖാദിയല്ല’ എന്ന കാമ്പയിന്റെ ഭാഗമായി ഏറ്റെടുത്ത പദ്ധതികളുടെ ഭാഗമായാണ് വിപണിയിലിറക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയുമായി സഹകരിച്ചാണ് പുതിയ ഡിസൈൻ വസ്ത്രങ്ങളുടെ രൂപകൽപന. ആരംഭകാല ഓഫറായി 30 ശതമാനം റിബേറ്റും ലഭിക്കും. കൈ കൊണ്ട് നൂറ്റ്, കൈ കൊണ്ട് നെയ്യുന്ന കോട്ടൺ, സിൽക്ക് വസ്ത്രങ്ങളാണ് ഖാദി യൂണിറ്റിൽ ഉൽപാദിപ്പിക്കുന്നത്. മനോഹരമായ ഡിസൈനിൽ രൂപകൽപന ചെയ്യുന്നതോടെ പ്രായഭേദമന്യേ വലിയ വിഭാഗത്ത ആകർഷിക്കാനാകുമെന്നാണ് ഖാദി ബോർഡിന്റെ വിലയിരുത്തൽ.
ഖാദി ഷർട്ടുകൾക്കു പുറമേ പാപ്പിലിയോ ബ്രാൻ്റിൽ തന്നെ ഖാദി ചൂരിദാർ, കുഞ്ഞുടുപ്പുകൾ തുടങ്ങിയവയും കുന്നുകര യൂണിറ്റിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ഖാദി ബോർഡിൻ്റെ 200ൽ പരം വിൽപനശാലകൾ വഴിയും ഫ്ലിപ്കാർട്ട് വഴി ഓൺലൈനായും ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും.
ഓണക്കാലത്ത് 150 കോടി രൂപയുടെ വിൽപന ലക്ഷ്യമിട്ട് വിവിധ തരം ഉൽപന്നങ്ങളാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വിപണിയിൽ എത്തിക്കുന്നത്. ഡോക്ടർമാരുടേയും നഴ്സുമാരുടേയും യൂണിഫോം, വിവിധ സേനകൾക്കാവശ്യമായ യൂണിഫോമുകൾ തുടങ്ങിയവയും ഖാദി ബോർഡ് ഉൽപാദിപ്പിക്കുന്നുണ്ട്. വ്യാജ ഉൽപന്നങ്ങൾ നേരിടുന്നതിനായി കേരള ഖാദി എന്ന ലോഗോയും ഈ ഉൽപന്നങ്ങളിൽ ഉണ്ടാവും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം