2035-ൽ കേരളം എങ്ങനെയായിരിക്കണം? ജനോം, വിവരവിനിമയ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ നൂതനസാങ്കേതികവിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തെ എങ്ങനെ മാറ്റാം? ഇതുസംബന്ധിച്ച് അതതുമേഖലകളിലെ പ്രഗത്ഭരുമായി ആയിരത്തിലേറെ കുട്ടികൾ ഒരു ദിവസം മുഴുവൻ സംവദിക്കുന്നു. അങ്ങനെയാണ് ആഗസ്റ്റ് 12-ന് തിരുവനന്തപുരം ടാഗോൾ ഹാളിൽ ഫ്രീഡം ഫെസ്റ്റ് – 2023 ആരംഭിക്കുക.
സംസ്ഥാനത്തെ പ്രൊഫഷണൽ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുക. അവർക്കായി ഐഡിയത്തോൺ സംഘടിപ്പിക്കുന്നു. ആരോഗ്യവും ക്ഷേമവും, ശുദ്ധജലവും ശുചിത്വവും, വ്യവസായ മേഖലയും അടിസ്ഥാന സൗകര്യവികസനവും, അസമത്വം കുറയ്ക്കൽ, സുസ്ഥിര നഗരങ്ങളും സുസ്ഥിരസമൂഹങ്ങളും, കാലാവസ്ഥാവ്യതിയാനം നേരിടൽ, ലിംഗനീതി എന്നീ ഏഴു വിഷയമേഖലകളിലാണ് ആശയങ്ങൾ അവതരിപ്പിക്കേണ്ടത്.
ഈ മേഖലകളില്‍ 2035 ആകുമ്പോഴേക്കും കേരളത്തിന് എങ്ങനെ മുന്നേറാം എന്നത് സംബന്ധിച്ച പ്രസക്തമായ ആശയങ്ങൾ സമർപ്പിക്കുന്ന ടീമുകളെ ഓരോ കലാലയത്തിൽ നിന്നും തിരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന 1000 പേർക്ക് സംസ്ഥാനതലത്തിൽ ഓഗസ്റ്റ് 12ന് ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ആദ്യ ദിവസം നടക്കുന്ന യങ് പ്രൊഫഷണൽ മീറ്റിൽ പങ്കെടുക്കാന്‍ അവസരം നല്‍കും.
Also read : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളായാണ് ആശയങ്ങൾ അവതരിപ്പിക്കേണ്ടത്. കോളേജ് തലത്തിൽ പരമാവധി മൂന്നുമിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷൻ/വീഡിയോ/കുറിപ്പ് രൂപത്തിൽ ആശയം അവതരിപ്പിക്കാം. തുടർന്ന്, സംസ്ഥാന പ്രൊഫഷണൽ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ 90 സെക്കൻഡിൽ കവിയാത്ത ദൈർഘ്യമുള്ള വീഡിയോ രൂപത്തിൽ തങ്ങളുടെ ആശയം തയ്യാറാക്കണം.
കെ-ഡിസ്കാണ് മത്സരത്തിന്റെ നോഡൽ ഏജൻസി. ഏഴു വിഷയങ്ങളിൽ ഒരോന്നിലും ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് പുരസ്കാരം ലഭിക്കും. ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ച കോളേജിന് പ്രത്യേക പുരസ്കാരവും ലഭിക്കും.
നോഡൽ ഓഫീസറുടെ വിവരങ്ങൾ ഉൾപ്പെടെ കോളേജുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 13. കോളേജ് തലത്തിൽ ആശയങ്ങൾ തെരഞ്ഞെടുക്കേണ്ട അവസാന തീയതി ജൂലൈ 20. കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ ആശയങ്ങൾ ജൂലൈ 29 ന് മുന്‍പ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായുള്ള വെബ്സൈറ്റ് (https://freedomfest2023.in/professionalmeet/…) സന്ദർശിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം