ന്യൂഡല്‍ഹി: വന്ദേഭാരത് അടക്കം യാത്രക്കാര്‍ കുറവുള്ള ട്രെയിനുകളിൽ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് റെയിൽവെ. എസി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ അടിസ്ഥാന നിരക്കിന്മേല് 25 ശതമാനംവരെ ഇളവ് ലഭിക്കും. സോണുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളിലെ യാത്രക്കാണ് ഇളവ്. ഒരുമാസത്തിനകം ഇളവ് പ്രാബല്യത്തില്‍ വരും. ഒരുവര്‍ഷത്തേക്കാണ് പദ്ധതി.
കേന്ദ്ര റെയില്‍വേ മന്ത്രാലയം സോണല്‍ റെയില്‍വേകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. അനുഭൂതി, വിസ്റ്റാഡോം കോച്ചുകളുകള്‍ ഉള്‍പ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍ കാറിലും എക്‌സിക്യൂട്ടീവ് ക്ലാസുകളിലും ഇളവുണ്ടാകും.
Also read : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, ജിഎസ്ടി തുടങ്ങിയവ പ്രത്യേകം ഈടാക്കും. അനുഭൂതി, വിസ്താഡോം കോച്ചുകള്‍ ഉള്‍പ്പെടെ എസി കോച്ച് ഉള്ള എല്ലാ വണ്ടികളിലും പദ്ധതി നടപ്പാക്കുമെന്ന് റെയില്‍വെ ബോര്‍ഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഒരു സര്‍വീസിന്റെ തന്നെ പ്രത്യേക ഭാഗങ്ങളില്‍ ഇളവുകളോടെയുള്ള ചാര്‍ജ് ബാധകമാവും. ചില വണ്ടികളില്‍ തുടക്കത്തില്‍ യാത്രക്കാരില്ലാത്തതും ചിലതില്‍ അവസാന ഭാഗത്ത് യാത്രക്കാര്‍ കുറവുള്ളതും കണക്കിലെടുത്താണിത്. പദ്ധതി നിലവില്‍ വന്നതായി റെയില്‍വേ അറിയിച്ചു. എന്നാല്‍ നിലവില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് ലഭിക്കില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















