തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, മഴയുടെ തീവ്രത കുറയാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാകുന്നു.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ചക്രവാതചുഴി നിലവിൽ ജാർഖണ്ഡിന് മുകളിലാണ്.
വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം