ന്യൂഡല്‍ഹി: ഏക സിവിൽ കോഡ് വിഷയത്തിൽ ജാഗ്രത നിർദ്ദേശവുമായി നിയമ കമ്മീഷൻ. തങ്ങളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് കമ്മീഷൻ പറഞ്ഞു.
കമ്മീഷൻ അംഗങ്ങളുടേതെന്ന പേരിൽ തെറ്റായ ഫോൺ നമ്പറുകളും പ്രചരിക്കുന്നുണ്ട്. വെബ് സൈറ്റിലൂടെയോ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോയിലൂടെയോ മാത്രമേ ആശയ വിനിമയം നടത്താറുള്ളൂവെന്നും കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അമാന്തം പാടില്ലെന്ന് ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍. വൈകിയാല്‍ മൂല്യങ്ങള്‍ തകരുമെന്നും ജഗധീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം