ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ വെള്ളിയാഴ്ച പതിനേഴുകാരൻ ഉൾപ്പെടെ മൂന്ന് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് പേര്‍ കുകി വിഭാഗത്തിലും ഒരാള്‍ മെയ്തി വിഭാഗത്തില്‍ നിന്നുമാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. സായുധരായ അക്രമികൾ തമ്മിൽ വെടിവെപ്പുണ്ടായപ്പോൾ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പതിനേഴുകാരന് വെടിയേറ്റത്.
രണ്ട് മാസമായി സംഘർഷം തുടരുന്ന സംസ്ഥാനത്ത് 100-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 3000-ത്തിലധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















