ജയ്പൂർ: 62കാരിയെയും ദത്തു പുത്രനെയും വീടിനുള്ളിൽ കയറി ആക്രമിച്ച സംഭവത്തിൽ അനന്തരവനുൾപ്പെടെയുള്ള സംഘം പിടിയിൽ. രാജസ്ഥാനിലെ ചുരു ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു ദാരുണ സംഭവം. ചുരു സ്വദേശിനി പർമ്മ ദേവി, മകൻ പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
11 വർഷം മുമ്പാണ് സഹോദരി രമിദേവിയിൽ നിന്നും പ്രശാന്തിനെ പർമ്മ ദേവി ദത്തെടുക്കുന്നത്. എന്നാൽ അന്ന് മുതൽ പ്രശാന്തിന്റെ സഹോദരൻ മഹാവീറിന് ഇരുവരോടും പകയായിരുന്നുവെന്നും ഇത് സംബന്ധിച്ച് കുടുംബത്തിൽ തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരു കുടുംബങ്ങളും തമ്മിൽ നിരന്തരം തർക്കമുണ്ടാകാറുണ്ടെന്നും മഹാവീർ തങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും പർമ്മ ദേവി പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം