ചണ്ഡീഗഡ്: യുവതീയുവാക്കള്‍ക്കും പെൻഷന് അപേക്ഷിക്കാന്‍ കഴിയുന്ന വിധം പെന്ഷന് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ രംഗത്ത്. 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാസം 2750 രൂപ വീതം പെന്ഷന് ലഭിക്കുന്ന പദ്ധതിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
’45നും 60നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും മാസം 2750 രൂപ വീതം പെന്ഷന് നല്‍കുന്നതാണ് പദ്ധതി. 1.80 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്’- ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ഇതിന് പുറമേ, 40നും 60നും ഇടയില്‍ പ്രായമുള്ള, ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും സമാനമായ പെന്ഷന് അനുവദിക്കും. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും പെന്‍ഷനായി അപേക്ഷിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഈ അനുകൂല്യം നേടുന്നവര്‍ക്ക് 60 വയസായാല്‍ സ്വാഭാവികമായി വാര്‍ധക്യകാല പെന്ഷന് അര്‍ഹത ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം