തൃശൂര്‍: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്ന പെരിങ്ങല്‍ക്കുത്ത് ഡാം ഇന്ന് തുറക്കുന്നു. രാവിലെ 11നും 12നും ഇടയില്‍ ഡാം തുറന്ന് അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെയാണ് ജില്ലാ ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 424 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
Read More:കൈപൊള്ളി തക്കാളി വില; കിലോഗ്രാമിന് 250 രൂപയുടെ വർധനവ്
ഇന്ന് രാവിലെ 6 മണി മുതല്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കി പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, റിസര്‍ച്ച് & ഡാം സേഫ്റ്റി ഡിവിഷന് ഇടമലയാറിന് അനുമതി നല്കി ഉത്തരവിട്ടിരുന്നു.പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More:പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിലെ ഛത്തീസ്ഗഢ് സന്ദർശിക്കും, പദ്ധതികൾക്ക് തുടക്കം
പ്രളയദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിക്കും. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് മൈക്ക് അനൗണ്‍സ്മെന്റ് മുഖേന നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം