കോട്ടയം: കന്നുകാലിക്ക് തീറ്റ നൽകാൻ പോകുന്നതിനിടെ കാൽവഴുതി അഞ്ചടി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് വീണ് വയോധികന് ദാരുണാന്ത്യം. അയ്മനും മുട്ടേൽ സ്രാമ്പിത്തറ ഭാനു കുറുമ്പൻ (73) ആണ് മരണപ്പെട്ടത്. കനത്ത മഴയിൽ ഭാനുവിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക്.
മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം