തളിപ്പറമ്പ്: സ്കൂൾ വിട്ട് വരികയായിരുന്ന 6 വയസ്സുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയോധികന് 10 വർഷം കഠിന തടവും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചു. ശിക്ഷ വെവ്വേറെ ആയതിനാൽ പ്രതി 10 വർഷവും ശിക്ഷ അനുഭവിക്കണം.
ഇരിട്ടി വയത്തൂർ തൊട്ടിപ്പാലം ചേരൂർ അബ്ദു(71)വിനെയാണ് ശിക്ഷ വിധിച്ച് കൊണ്ട് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ഉത്തരവിട്ടത്.
2017 ജൂലൈ 17നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിൽനിന്നു വന്ന കുട്ടി രക്ഷിതാക്കളെ കാത്ത് കടയിൽ ഇരിക്കുമ്പോൾ ഇവിടെ സാധനങ്ങൾ വാങ്ങുവാൻ വന്ന അബ്ദു കുട്ടിയെ ബലമായി കടയുടെ പിൻവശത്തേക്കു പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം