ഇസ്ലാമബാദ്: പാക്കിസ്ഥാന് സൂപ്പർ ലീഗ് ടീം ഉടമ അലംഗീർ തരീനെ (63) വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻസിന്റെ ഉടമയാണ്.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ ജലശുദ്ധീകരണ പ്ലാന്റിന്റെ ഉടമ കൂടിയാണ് അലംഗീർ. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നു പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
2021 പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ കിരീട ജേതാക്കളാണ് മുൾട്ടാൻ സുൽത്താൻസ്. ഫൈനലിൽ പെഷവാർ സൽമിയെ തോൽപിച്ചാണ് മുൾട്ടാൻ കിരീടം നേടിയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാനാണ് മുൾട്ടാൻ ടീമിന്റെ ക്യാപ്റ്റൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം