തിരുവനന്തപുരം: ഒൻപത് വയസുകാരിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് മൂന്നു വർഷം തടവ്. പ്രതിയായ അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ മനോജിനെ (35)യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി മൂന്നു വർഷം വെറും തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ പറഞ്ഞു.
Read more: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി
2021 മാർച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോൾ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോൾ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി.
സംഭവത്തിൽ ഭയന്ന വീട്ടുകാർ ആദ്യ സംഭവത്തിനു ശേഷം പരാതി കൊടുത്തില്ല. പിന്നീട് ആവർത്തിച്ചപ്പോഴാണ് ചൈൽഡ് ലൈനിൽ വിളിച്ച് പറഞ്ഞത്. ചിറയിൻകീഴ് പൊലീസ് എത്തി കേസ് എടുത്തു.
മറ്റൊരു കുട്ടിയെ അശ്ലീല വിഡിയോ കാണിച്ച കേസിൽ പ്രതി റിമാൻഡിലാണ്. റിമാൻഡിൽ കിടക്കവെയാണ് ഈ കേസിന്റെ വിചാരണ നേരിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം