ന്യൂഡല്‍ഹി: മാധ്യമസ്ഥാപനമായ ന്യൂസ് ലോണ്ട്രിയും കണ്‍ഫ്ലുവൻസ് മീഡിയയും ചേര്‍ന്ന് സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ കര്‍മ ന്യൂസിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈകോടതി. രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ജസ്റ്റിസ് മനോജ് കുമാറാണ് കര്‍മ ന്യൂസിനും യൂട്യൂബിനും വിശദീകരണം തേടി നോട്ടീസ് അയച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന ‘കട്ടിങ് സൗത്ത് 2023’ മീഡിയ ഫെസ്റ്റിവലിനെ കുറിച്ചും മാധ്യമസ്ഥാപനങ്ങളെ കുറിച്ചും വിദ്വേഷമുണ്ടാക്കുന്നതും അപകീര്‍ത്തികരവുമായ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്. പരാതിയുന്നയിച്ച മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ അടുത്ത വാദം കേള്‍ക്കുംവരെ ആക്ഷേപകരമായ വാര്‍ത്തയോ വിഡിയോയോ പ്രസിദ്ധീകരിക്കില്ലെന്ന് കര്‍മ ന്യൂസിന്റെ അഭിഭാഷകൻ അറിയിച്ചു.
തങ്ങള്‍ മാത്രമല്ല, ജന്മഭൂമിയും ഇതേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കര്‍മ ന്യൂസ് 30 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി കേസ് ആഗസ്റ്റ് 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത് ‘ മീഡിയ ഫെസ്റ്റിവലിന്റെ സംഘാടകര്‍ക്ക് വിഘടനവാദികളുമായും രാജ്യവിരുദ്ധ ശക്തികളുമായും ബന്ധമുണ്ടെന്നായിരുന്നു കര്‍മ ന്യൂസിന്റെ ആരോപണം. ഇന്ത്യയെ വടക്ക്, തെക്ക് എന്നിങ്ങനെ വേര്‍തിരിക്കാൻ ശ്രമിക്കുന്നവരാണെന്നും ഖലിസ്ഥാനി ഭീകരരുമായും നിരോധിത പോപുലര്‍ ഫ്രണ്ടുമായും സംഘാടകര്‍ക്ക് ബന്ധമുണ്ടെന്നും കര്‍മ ന്യൂസ് ആരോപിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം