കോട്ടയം: കോട്ടയത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Read more: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി
കോട്ടയം ജില്ലയിലുണ്ടായ മറ്റൊരു സംഭവത്തില്‍ 73കാരൻ മുങ്ങിമരിച്ചു. കോട്ടയം അയ്മനത്താണ് സംഭവം. അയ്മനം സ്രാമ്ബിത്തറ വീട്ടില്‍ ഭാനു ആണ് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഴ പെയ്തുണ്ടായ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം