ന്യൂഡൽഹി: സിപിഐ വിട്ട് കോൺഗ്രസിലെത്തിയ വിദ്യാർഥി നേതാവ് കനയ്യ കുമാറിന് പദവി നൽകി കോൺഗ്രസ്. വിദ്യാർഥി വിഭാഗമായ എന്എസ്യുഐയുടെ ചുമതലയാണ് കനയ്യക്കു നൽകിയത്.
നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എന്എസ്യുഐ) എഐസിസി ഇൻചാർജ് ആയാണ് നിയമനം. കനയ്യ കുമാറിനെ ഡൽഹി സംസ്ഥാന അധ്യക്ഷൻ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ തുടങ്ങിയ പദവികളിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
ദേശീയ തലത്തിൽ കോൺഗ്രസിന്റെ താരപ്രചാരകനായിരുന്നു കനയ്യ. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിക്കൊപ്പം കനയ്യയുണ്ടായിരുന്നു.
Read more: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി
സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പാർട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്. ആരെയും ആക്ഷേപിക്കാനില്ല. ”തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണ്”. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം