തേനി എംപി പി രവീന്ദ്രനാഥിന്റെ വിജയം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ജയം അസാധുവാണെന്ന മദ്രാസ് ഹൈക്കോടതി വിധി തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒ പനീര്‍സെല്‍വത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടില്‍ എഐഎഡിഎംകെയുടെ ഏക എം പിയാണ് പി രവീന്ദ്രനാഥ്. മണ്ഡലത്തിലെ വോട്ടര്‍ നല്കിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് കണ്ടെത്തല്‍.
Read More: ‘ഇൻവിക്റ്റോ’യ്ക്ക് പിന്നാലെ കുതിച്ചുയർന്ന് മാരുതിയുടെ ഓഹരി
ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതേസമയം, അയോഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. വിജയം റദ്ദാക്കിയതോടെ കനത്ത തിരിച്ചടിയാണ് പനീര്‍സെല്‍വത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ ഏക എഐഎഡിഎംകെ എംപിയേയും നഷ്ടപ്പെടുന്ന സാഹചര്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം