കനല്‍പ്പഥങ്ങളിലൂടെ സഞ്ചരിച്ച് ഉന്നതിയുടെ പടവുകള്‍ ചവിട്ടിക്കയറിയ രാഷ്ട്രീയ കേരളത്തിൻ്റെ ഭീഷ്മാചാര്യനാണ് ലീഡർ കെ കരുണാകരൻ. കരുത്തുറ്റ രാഷ്ട്രീയ നേതൃശേഷിയും ഭരണ സാമര്‍ത്ഥ്യവും വികസന കാഴ്ചപ്പാടുകളും കുശാഗ്രബുദ്ധിയുമാണ് ലീഡറെ അനശ്വരനാക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി ഗോശ്രീപാലം, കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഓർമ്മയുടെ അടയാളപ്പെടുത്തലുകളായി ഇന്നും തിളങ്ങി നിൽക്കുന്നു. എതിരാളിയെ നിഷ്പ്രഭമാക്കുന്ന കഴിവ് ലീഡറെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തി. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷമാണ് ലീഡറുടെ ചാണക്യബുദ്ധി തെളിഞ്ഞത്. കോണ്‍ഗ്രസ്സ് പകച്ചുനില്‍ക്കുന്ന സമയത്ത് നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ ലീഡറാണ് ചരടുവലിച്ചത്. പാമോയില്‍ കേസും രാജന്‍ കേസും ചാരക്കേസും അഴീക്കോടന്‍ രാഘവന്‍ വധവും എല്ലാം രാഷ്ട്രീയ ജീവിതത്തിലെ കെണികളായി നിന്നപ്പോഴും ലീഡര്‍ പതറിയില്ല. ആത്മമിത്രങ്ങളെന്ന് നടിച്ച് കൂടെ നിന്നവരും എതിരാളികളും തീർത്ത രാഷ്ട്രീയ നെറികേടുകളെ ലീഡർ ധീരമായി നേരിട്ടു – കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കശാപ്പു ചെയ്യുന്ന നക്സല്‍ പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാനുള്ള ചങ്കൂറ്റം കാണിച്ചത് ലീഡറാണ്. അതേക്കുറിച്ചൊക്കെ വിമര്‍ശനങ്ങളും വാദ പ്രതിവാദങ്ങളുമുണ്ടെങ്കിലും ആ നടപടികളെ പലരും ഇന്നും ശ്ലാഘിക്കുന്നുണ്ട്. രാഷ്ട്ര വിരുദ്ധമായ പ്രതിവിപ്ളവ പ്രവർത്തനങ്ങളെ അടിച്ചമർത്തണമെന്ന അദ്ദേഹത്തിൻ്റെ ആശയധാര തന്നെയാണല്ലോ മാവോയിസ്റ്റുകളെ അടിച്ചമർത്തി പിണറായിയും പിന്തുടർന്നത് ‘.
പള്ളിപ്പുറത്തുവച്ചുണ്ടായ കാറപകടമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ തകര്‍ത്തത്. എന്നാലും മനസ്സ് ക്ഷീണിച്ചിരുന്നില്ല. മക്കള്‍ രാഷ്ട്രീയത്തിന്‍റെ പേരില്‍ രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനും എം.ഐ. ഷാനവാസും തിരുത്തല്‍വാദി ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ ലീഡര്‍ ആകെ ഉലഞ്ഞുപോയി. മക്കൾ രാഷ്ട്രീയത്തെ എതിർത്ത ആദർശക്കാരുടെ മക്കളെല്ലാം രാഷ്ട്രീയത്തിൽ സജീവമായത് കണ്ട് ലീഡർ ചിരിക്കുന്നുണ്ടാവും.
Read More: ഡാമുകൾ തുറന്നു; മഴയ്ക്ക് ശമനം കാണാതെ കേരളം
എതിരാളികള്‍ രാജന്‍ കേസും ചാരക്കേസും അദ്ദേഹത്തെ ആക്രമിക്കാനുള്ള ആയുധമാക്കി. എതിര്‍ ഗ്രൂപ്പുകാരും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തു വന്നു. പത്രക്കാര്‍ നിറംപിടിപ്പിച്ച നുണകള്‍ എഴുതി ലീഡറെ ക്രൂശിക്കാന്‍ വട്ടം കൂട്ടി. അതിലൊന്നും ലീഡറെ വീഴ്ത്താന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചു. പ്രധാനമന്ത്രിയായതിനുശേഷം റാവുവിന് ലീഡറോടു നീരസം തുടങ്ങിയിരുന്നു. . കരുണാകരന്‍ തനിക്ക് ഭീഷണിയായേക്കുമെന്ന് തോന്നിയതോടെ അദ്ദേഹത്തെ ഒതുക്കാന്‍ റാവു അടവുകളെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു കരുണാകരനെ മാറ്റാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ റാവു ശ്രമിക്കുമെന്ന് ലീഡര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആ ദിവസങ്ങളില്‍ അദ്ദേഹം അനുഭവിച്ച വ്യഥയും ഉത്കണ്ഠയും ഞാന്‍ കണ്ടറിഞ്ഞതാണ്. പക്ഷെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോടോത്ത് ഗോവിന്ദന്‍ നായരെ റിബല്‍ സ്ഥാനാര്‍ത്ഥിയാക്കിയതും കോൺഗ്രസ് വിട്ടതും ലീഡർ എടുത്ത തെറ്റായ തീരുമാനങ്ങളായിരുന്നു.
പുത്രനിര്‍വ്വിശേഷമായ വാത്സല്യം ആണ് അദ്ദേഹം എന്നോട് കാണിച്ചിരുന്നത്. അദ്ദേഹം കോണ്‍ഗ്രസ്സിനെ വിട്ട് ഡി.ഐ.സി. ഉണ്ടാക്കിയപ്പോള്‍ ഞാന്‍ പോയില്ല. യഥാര്‍ത്ഥ കോണ്‍ഗ്രസ്സിന്‍റെ മുഖ്യധാരയില്‍ നിന്ന് അകലാന്‍ എനിക്കാവുമായിരുന്നില്ല. അതിലദ്ദേഹം എന്നെ പിന്നീട് കണ്ടപ്പോള്‍ കുറ്റപ്പെടുത്തിയില്ല എന്നത് ആശ്വാസകരമായിരുന്നു.
എല്ലായിടത്തും താന്‍ തഴയപ്പെടുന്നു എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സ് തീച്ചൂളയിലെന്നപോലെ നീറുന്നുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ അഗ്നി പരീക്ഷണങ്ങൾ നേരിട്ട മറ്റൊരു രാഷ്ട്രീയ നേതാവും ഉണ്ടാവില്ല. പ്രതികൂലങ്ങളെ തരണം ചെയ്യാനുള്ള രാഷ്ട്രീയ ആർജ്ജവമാണ് ലീഡറെ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനാക്കിയത്.
ലീഡറുടെ സ്മാരകം പൂർത്തിയാക്കാനാകാത്തത് വലിയ കഷ്ടമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം