പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കച്ചേരിച്ചന്ത മിനിഭവനില്‍ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്.
അടൂര്‍ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയിൽ പെട്ട ഉണ്ണികൃഷ്ണക്കുറുപ്പിനു രക്ഷപെടാൻ കഴിഞ്ഞില്ല എന്നാണു പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തത്. പുറത്തെടുത്ത ഉടൻ തന്നെ ഫയർ ഓഫിസർമാർ ചേർന്ന് സിപിആർ നൽകിയെങ്കിലും ഇയാളെ രക്ഷപെടുത്താൻ കഴിഞ്ഞില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം