കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു നാലുമണിക്കൂറോളം ചോദ്യം ചെയ്തത്. നിർമാതാവുമായുളള പണമിടപാടിൽ വ്യക്തത വരുത്തുന്നതിനാണ് തന്നെ വിളിച്ച് വരുത്തിയതെന്ന് പി. വി ശ്രീനിജിൻ എം എൽ എ പ്രതികരിച്ചു.
അതേസമയം സിനിമാ നിര്‍മാതാവിനോട് താന്‍ 65 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും അത് തിരിച്ച് നല്‍കിയിരുന്നെന്നും ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശ്രീനിജിന്‍ പറഞ്ഞു. അടുത്തിടെ സിനിമാ നിര്‍മാതാക്കളുടെയും താരങ്ങളുടെയും വീടുകളിലും മറ്റും റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് ശ്രീനിജിനെയും ചോദ്യം ചെയ്തത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഇതിൽ ഒരു നിർമാതാവ് പി.വി ശ്രീനിജൻ എം.എൽ.എയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വെളിപ്പെടുത്തിയിരുന്നു. എം.എൽ.എ ഒന്നരക്കോടിയോളം രൂപ നിർമാതാവിന് നൽകുകയും പിന്നീട് പലിശയടക്കം മൂന്നരക്കോടി രൂപ തിരികെ വാങ്ങുകയും ചെയ്തു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഇന്നത്തെ ചോദ്യം ചെയ്യൽ.
സിനിമാ നിര്‍മാതാവില്‍നിന്ന് 2015-ല്‍ 65 ലക്ഷം രൂപ താന്‍ വാങ്ങിയിരുന്നു. ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് കടമായി വാങ്ങിയത്. ആ പണം 2022-ല്‍ തിരിച്ചുകൊടുത്തിട്ടുണ്ട്. മറ്റൊരു ഇടപാടും നടന്നിട്ടില്ല. ഇക്കാര്യം തിരഞ്ഞെടുപ്പ് രേഖകളില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം