പട്ന: ജോലിക്ക് പകരമായി ഭൂമി തട്ടിയെന്ന കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് തിരിച്ചടി. തേജസ്വി യാദവിനെ ഉൾപ്പെടെ പ്രതികളാക്കി സിബിഎ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
തേജസ്വി യാദവ്, ലാലു പ്രസാദ് യാദവ്, റാബ്റി ദേവി കൂടാതെ 14 പേരാണ് കേസിൽ പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ദില്ലി റോസ് അവന്യു കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്നപ്പോഴാണ് റെയിൽവെയിലെ ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയത്. കേസ് ഈ മാസം 12 ന് വീണ്ടും കോടതി പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം