മുംബൈ: ഏക്നാഥ് ഷിൻഡെയുടെ മുഖ്യമന്ത്രിസ്ഥാനം ഉടൻ തെറിക്കുമെന്ന പ്രവചനവുമായി ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. എൻ.സി.പിയിൽനിന്ന് ബി.ജെ.പി സഖ്യത്തിലേക്ക് കൂടുമാറിയ അജിത് പവാർ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷിൻഡെയ്ക്കൊപ്പമുള്ള ശിവസേന എം.എൽ.എമാർ അയോഗ്യരാക്കപ്പെടുമെന്നും റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി മാറാൻ പോകുകയാണെന്ന് സഞ്ജയ് റാവത്ത് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ഏക്നാഥ് ഷിൻഡെയെ സ്ഥാനത്തുനിന്നു മാറ്റും. ഷിൻഡെയും 16 എം.എൽ.എമാരും അയോഗ്യരാക്കപ്പെടുമെന്നും അദ്ദേഹം വാദിച്ചു.
‘ഇന്ന് ക്യാമറയ്ക്ക് മുന്നിലാണ് ഞാന്‍ ഇത് പറയുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി മാറാന്‍ പോവുകയാണ്. ഏക്നാഥ് ഷിന്ദേയെ സ്ഥാനത്തുനിന്ന് മാറ്റും. ഷിന്ദേയും 16 എംഎല്‍എമാരും അയോഗ്യരാകാന്‍ പോവുകയാണ്.’- സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ശിവസേനയെ പിളര്‍ത്തിയാണ് ഏക്നാഥ് ഷിന്ദേ വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
ബിജെപി ശിവസേനയേയും എന്‍സിപിയേയും കോണ്‍ഗ്രസിനേയും തകര്‍ക്കുകയാണ്. എന്നാല്‍ അവര്‍ക്ക് ഇത് ഒരിക്കലും ഗുണംചെയ്യില്ല. മഹാരാഷ്ട്രയില്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒന്നിച്ച് പോരാടും. അഴിമതിക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞ എന്‍സിപി നേതാക്കളാണ് മഹാരാഷ്ട്ര രാജ്ഭവനില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതെന്നത് ഞെട്ടിക്കുന്നതാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതിനിടെ സഞ്ജയ് റാവത്തിന്റെ പരാമര്‍ശത്തെ തള്ളി ബിജെപി രംഗത്തെത്തി. 2024 വരെ ഏക്നാഥ് ഷിന്ദേ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നുമെന്ന് ബിജെപി നേതാവ് നാരായണന് റാണെ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം