തിരുവനന്തപുരം: സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ മൊഴിയെടുക്കും. ചൊവ്വാഴ്ച തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ പോലീസ് ശക്തിധരനോട് ആവശ്യപ്പെട്ടു. അതേസമയം, മൊഴി നൽകാൻ എത്തുന്ന കാര്യം അറയിക്കാമെന്ന് ശക്തിധരൻ അറിയിച്ചു.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ സുധാകരന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് സൈബർ പൊലീസ് ഡിവൈഎസ്പിക്ക് നൽകി. രണ്ടിലും പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ. കൈതോലപ്പായ പണം കടത്ത് പരാതിയിൽ ബെന്നി ബഹന്നാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ കോടികള്‍ കടത്തിയെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശക്തിധരന് ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഈ നേതാവ് ആരാണെന്ന് പേരെടുത്ത് പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് ന്യൂയോര്‍ക്കിലെ ടൈംസ്ക്വയര്‍ വരെയെത്തിയ നേതാവാണ് പണം കടത്തിയതെന്ന ചില സൂചനകള്‍ മാത്രമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം