അടൂർ: കഞ്ചാവ് കേസിൽ ജാമ്യം നിൽക്കാത്തതിലുള്ള വിരോധം നിമിത്തം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ അഞ്ചുപേർ പിടിയിൽ. പഴകുളം ശ്യാമിനി ഭവനം വീട്ടിൽ ശ്യാംലാൽ (32), ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതിൽ വീട്ടിൽ ആഷിഖ് (23), പഴകുളം പന്ത്രാംകുഴിയിൽ വീട്ടിൽ ഷെഫീഖ് (36), പഴകുളം അനിൽ ഭവനത്തിൽ അനീഷ് (36), കഞ്ചുകോട് വട്ടയത്തിനാൽ തെക്കേക്കര മുരളീ ഭവനം അരുൺ (26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. പഴകുളം ഭവദാസൻ മുക്കിലുള്ള പൊൻമാന കിഴക്കേതിൽ വീട്ടിന്റെ ജനൽ ഗ്ലാസുകൾ അടിച്ച് പൊട്ടിച്ചും വീട്ടുകാരെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വീട്ടമ്മ സലീനയുടെ നെഞ്ചിലും വയറ്റിലും ചവിട്ടി. നിലത്തുവീണ സലീനയെ ഇരുമ്പുവടികൊണ്ട് തലക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ സലീനയുടെ വലത് കൈയിൽ മുറിവ് ഉണ്ടായി. അടൂർ-നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം പ്രശ്നക്കാരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം