തൃശൂർ: തൃശൂരില്‍ കമ്പനി അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത എച്ച്ആര്‍ മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് റോഷിന്(37) ആണ് പിടിയിലായത്. ജീവനക്കാരുടെ പേരില്‍ ശമ്പളരേഖകള്‍ വ്യാജമായി നിര്‍മിച്ച് 57.46 ലക്ഷം രൂപ കമ്പനി അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. മാരാര്‍ റോഡിലെ നന്തിലത്ത് ജി മാര്‍ട്ട് സിഇഒ സുബൈര്‍ ആണ് പരാതിക്കാരന്.
Also read : റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം ; വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി
2018 ജൂണ്‍ 25 മുതല്‍ 2023 ജനുവരി 31 വരെയുള്ള കാലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സാലറി അക്കൗണ്ടില്‍ കൃത്രിമം നടത്തി സ്വന്തം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയെടുത്തു എന്ന് കണ്ടെത്തിയിട്ടുണ്ട്. ജോലി ചെയ്യാത്തവരുടെ പേരിൽ പോലും വ്യാജ ശമ്പളരേഖകൾ നിർമിച്ച ശേഷം പ്രതി ഭാര്യയുടെയും അച്ഛന്റെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് നമ്പറുകളിലേക്കു പണം മാറ്റിയിരുന്നു. ഇലക്ട്രോണിക് ഡേറ്റ വ്യാജമായി ചമച്ചു കോർപറേറ്റ് ഓഫിസിൽ സമർപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം