കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് മേയര്‍ പദവി കൈമാറ്റത്തില്‍ പരസ്യ പ്രതിഷേധവുമായി മുസ്ലിം ലീഗ്. മേയര്‍ സ്ഥാനം കൈമാറിയില്ലെങ്കില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്നും മേയര്‍ പദവി രണ്ടര വര്‍ഷം പങ്കിടല്‍ ധാരണ പാലിക്കണമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.
തിങ്കളാഴ്ച കണ്ണൂരില്‍ പ്രതിപക്ഷനേതാവ് പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കാന്‍ നേതൃയോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.
സംസ്ഥാനത്ത് യു.ഡി.എഫ് ഭരിക്കുന്ന ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍. നഗരസഭയായിരുന്നപ്പോള്‍ മുതല്‍ രണ്ടര വര്‍ഷം വീതമാണ് അധ്യക്ഷ പദവി കോണ്‍ഗ്രസും ലീഗും പങ്കിട്ട് വന്നിരുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം യു.ഡി.എഫിന് ലഭിച്ചപ്പോഴും ഈ ഒരു ഫോര്‍മുല തന്നെയാണ് ലീഗ് മുന്നോട്ടുവെച്ചത്.
അടുത്ത ആറുമാസം കൂടി മേയർ സ്ഥാനത്തു തുടരാൻ അനുവദിക്കണമെന്നാണു കോൺഗ്രസിന്റെ ആവശ്യം. ലീഗ് അതിനു തയാറുമല്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്കു ലീഗ് നേതാക്കളായ കെ.എം.ഷാജിയെയും അബ്ദുൽ കരീം ചേലേരിയെയും ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം