കിയവ്: രണ്ടാഴ്ചക്കിടെ യുക്രൈൻ തലസ്ഥാനമായ കിയവിൽ ആദ്യ റഷ്യൻ ആക്രമണം. 12 ദിവസത്തിന് ശേഷം ഡ്രോണാക്രമണമുണ്ടായ വിവരം യുക്രൈൻ സൈന്യം സ്ഥിരീകരിച്ചു.
രാത്രി റഷ്യ വിന്യസിച്ച എട്ട് ഡ്രോണുകളും മൂന്ന് ക്രൂയിസ് മിസൈലുകളും കിയവിലും പരിസര പ്രദേശങ്ങളിലും വെടിവെച്ചിട്ടതായി യുക്രൈൻ പറഞ്ഞു. നിലവിൽ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് കേണൽ ജനറൽ സെർഫി പോപ്കോ വ്യക്തമാക്കി. എന്നാൽ മൂന്നു വീടുകൾക്ക് കേടുപാടുണ്ടായതായി റുസ്ലാൻ ക്രാവ്ചെങ്കോ പറഞ്ഞു.
അതേസമയം, 200 ഓളം പേർ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് പോളണ്ട് 500 പൊലീസുകാരെ ബെലാറസ് അതിർത്തിയിലേക്ക് അയച്ചു. അതിനിടെ, റഷ്യക്കെതിരെ പടയ്ക്കിറങ്ങിയ വാഗ്നർ കൂലിപ്പടയാളി സംഘത്തിന്റെ മേധാവി യെവ്ഗിനി പ്രിഗോജിൻ ബെലാറൂസിലെത്തിയിരിക്കുകയാണ്. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം