ലണ്ടന്‍: ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. അഞ്ചാം ദിനത്തിലേക്ക് നീണ്ട ആവേശപോരാട്ടത്തിൽ 43 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 327 റണ്‍സിന് ഓള് ഔട്ടായി. നായകന് ബെന്‍ സ്റ്റോക്സിന്റെ സെഞ്ചുറിയ്ക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.
214 പന്തിൽ 9 ഫോറും 9 സിക്സും ഉൾപ്പെടെ 155 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും 112 പന്തിൽ 83 റൺസ് നേടിയ ബെൻ ഡക്കറ്റും മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.
ഏഴാം വിക്കറ്റിൽ സ്റ്റുവർട്ട് ബ്രോഡിനൊപ്പം ചേർന്ന് 108 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് ബെൻ സ്റ്റോക്സ് കൂട്ടിചേർത്തിരുന്നു. എന്നാൽ ജോഷ് ഹേസൽവുഡ് സ്റ്റോക്സിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. പിന്നാലെ ബ്രോഡ് (11), ഒലി റോബിന്‍സണ്‍ (1), ജോഷ് ടങ് (19) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ വിജയമാഘോഷിച്ചു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 77 റൺസ് നേടിയ ഉസ്മാൻ ഖവാജയുടെ മികവിലാണ് 279 റൺസ് നേടി 371 റൺസിൻ്റെ വിജയലക്ഷ്യം ഓസ്ട്രേലിയ ഉയർത്തിയത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 110 റൺസ് നേടിയ സ്റ്റീവ് സ്മിത്തിൻ്റെയും 77 റൺസ് നേടിയ ട്രാവിസ് ഹെഡിൻ്റെയും മികവിലാണ് 416 റൺസ് ഓസ്ട്രേലിയ നേടിയത്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 2-0 ന് മുന്നിലെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം