പാലക്കാട്: ആചാരമെന്ന പേരിൽ വധൂവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ പ്രതി സുഭാഷിനെ അറസ്റ്റ് ചെയ്തു. സുഭാഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. വിശദമായ തുടര്‍ നടപടികളുണ്ടാകുമെന്ന കാര്യവും പോലീസ് വ്യക്തമാക്കി.
ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
പല്ലശന തെക്കുംപുറം സച്ചിന്റെ വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് വന്നുകയറുന്ന സമയത്താണ് സച്ചിന്റെയും വധു സജ്ലയുടെയും തലകള്‍ തമ്മില്‍ പിറകില്‍നിന്ന് സുഭാഷ് കൂട്ടിയിടിപ്പിച്ചത്.
അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകള്‍ കൂട്ടിമുട്ടിയതോടെ വേദനകൊണ്ട പുളഞ്ഞ സജ്ല കരഞ്ഞുകൊണ്ടാണ് സച്ചിന്റെ വീട്ടിലേക്ക് കയറിയത്. വരന്റെ ഗൃഹത്തിലേക്ക് നവവധു കരഞ്ഞുകൊണ്ട് കയറണമെന്ന ആചാരത്തിനായി ആണ് ഇയാൾ ഇങ്ങനെ ചെയ്തത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. സംസ്ഥാന വനിതാ കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് വനിതാ കമ്മീഷൻ നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വധുവരന്മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം