മുംബൈ: മഹാരാഷ്ട്രയിൽ പാർട്ടി പിളർത്തി ഏക്നാഥ് ഷിൻഡെ സർക്കാരിനൊപ്പം അജിത് പവാർ ചേർന്നതിൽ പ്രതികരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. സത്യം പുറത്തുവരുമെന്നും തളരാതെ മുന്നോട്ടു പോകുമെന്നും ശരദ് പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“എൻസിപിയെ തകർക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അഴിമതിക്കാരായ ചിലർ അതുകേട്ട് ഭയന്നോടി ബിജെപി ചേരിയിലെത്തി. ഇപ്പോൾ അവർ അഴിമതിക്കാരല്ലാതായതിൽ സന്തോഷം. ആരൊക്കെ പോയാലും പുതിയ നേതൃനിരയുമായി മുന്നോട്ട് പോകും. പാർട്ടി നേതാക്കളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. യോഗത്തിൽ വിഷയം ചർച്ച ചെയ്യും.”– പവാർ പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കും. വിമത നേതാക്കൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് എംഎൽഎമാരും മുതിർന്ന നേതാക്കളും ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അധ്യക്ഷൻ എന്ന നിലയിൽ പ്രഫുൽ പട്ടേലിനും സുനിൽ തത്കരെയ്ക്കുമെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ദിവസം മുൻപ് എൻ.സി.പി ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവസാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിന് പിന്നാലെ തന്റെ ചില സഹപ്രവർത്തകർ സത്യപ്രതിജ്ഞ ചെയ്തതിൽ വലിയ സന്തോഷമുണ്ട്. ഇതോടെ പാർട്ടിക്തെിരായ എല്ലാ കുറ്റാരോപണങ്ങളും ഇല്ലാതായെന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യത്തിൽ താൻ പ്രധാനമന്ത്രിയോട് നന്ദിയുള്ളവനാണെന്നും അദ്ദേഹം പരിഹസിച്ചു.
പാര്‍ട്ടിയിലെ ചില പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുമായി പാര്‍ട്ടിയിലെ എല്ലാ നേതാക്കളുടെയും യോഗം ജൂലായ് ആറിന് വിളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ആ യോഗത്തിനു മുന്‍പായി എന്റെ ഏതാനും സഹപ്രവര്‍ത്തകര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ 9 വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നു വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതെന്നായിരുന്നു അജിത് പവാറിന്റെ വിശദീരണം. പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം