മുംബൈ: പുതിയ രാഷ്ട്രീയ നാടകങ്ങൾക്കാണ് ഇപ്പോൾ മഹാരാഷ്ട്ര സാക്ഷിയാകുന്നത്. നിരവധി എം.എൽ.എമാരെ കൂടെക്കൂട്ടി മറുകണ്ടം ചാടിയിരിക്കുന്നത് പ്രതിപക്ഷത്തെ പ്രധാന നേതാവായ അജിത് പവാറാണ്. പ്രതിപക്ഷ നേതാവായിരുന്ന പവാർ കൂടുമാറ്റത്തിനുപിന്നാലെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.
കഴിഞ്ഞ നാല് വർഷത്തിനിടെ എൻസിപി നേതാവ് അജിത് പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി പദവിയിൽ ഇരുന്നത് മൂന്നു തവണ. ഓരോ തവണയും വ്യത്യസ്ത മുഖ്യമന്ത്രിമാർക്കൊപ്പമായിരുന്നു അജിത് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. രണ്ട് തവണ കാലുവാരി ഉപമുഖ്യമന്ത്രിയായപ്പോൾ ഒരു തവണ പവാറിനൊപ്പം നിന്ന് ഉപമുഖ്യമന്ത്രിയായി. 2019 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ ഭാഗമായാണ് പവാറിന്റെ മരുമകൻ കൂടിയായ അജിത് ആദ്യം ഉപമുഖ്യമന്ത്രിയായത്.
40ലേറെ എം.എൽ.എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗാന്റിവാറും അവകാശപ്പെട്ടിട്ടുണ്ട്. എൻ.സി.പി ഒന്നാകെ സർക്കാരിനൊപ്പം ചേരുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഓരോരുത്തർക്കുമുള്ള വകുപ്പുകൾ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വീതംവച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read : സുധാകരനും സതീശനും നടത്തിയ തട്ടിപ്പ് മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് എം വി ഗോവിന്ദൻ
നിലവിൽ 54 എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. ഇതിൽ 29 പേർ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള ഒപ്പുവച്ച കത്ത് തനിക്കൊപ്പമുണ്ടെന്നാണ് പവാർ അവകാശപ്പെടുന്നത്. 40 എം.എൽ.എമാരും ആറ് എം.എൽ.സിമാരും അദ്ദേഹത്തിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്. മുതിർന്ന നേതാവ് ഛഗൻ ഭുജ്പാലും കൂടുമാറിയ കൂട്ടത്തിലുണ്ട്. ഛഗനൊപ്പം ധനഞ്ജയ് മുണ്ടെ, ദിലീപ് വൽസെ പാട്ടീൽ ഉൾപ്പെടെ ഒൻപത് എം.എൽ.എമാരും മന്ത്രിസഭയിലെത്തിയിട്ടുണ്ട്.
അവകാശപ്പെടുന്ന പോലെ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെങ്കിൽ പാർട്ടിയുമായിട്ടായിരിക്കും അദ്ദേഹത്തിന്റെ പോക്ക്. മറുവശത്ത് ശരദ് പവാറിന്റെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും ബാക്കിയുണ്ടാകുക. കൂറുമാറ്റ നിയമം മറിടക്കാൻ ആവശ്യമായതിലും അധികം പേരുടെ പിന്തുണ അജിതിനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കൂറുമാറിയതിനാല്‍ അയോഗ്യതാ ഭീഷണി ഒഴിവാകാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് അജിത് പവാറിന് വേണ്ടത് (53 എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്).
എന്‍സിപിയിലെ പിളര്‍പ്പ് ബിജെപിയില്‍ നിന്ന് മഹാവികാസ് അഘാഡി സഖ്യത്തിനേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ കനത്ത പ്രഹരമാണ്. ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം ശിവസേനയെ പിളര്‍ത്തി മഹാവികാസ് ആഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് എന്‍സിപിയിലും പിളര്‍പ്പുണ്ടായത്. അന്ന് ശിവസേനയെ പിളര്‍ത്തിയ ഷിന്ദേയ്ക്ക് മുഖ്യമന്ത്രി പദം തന്നെ നല്‍കിയ ബിജെപി, ഇന്ന് എന്‍സിപിയെ പിളര്‍ത്തിയ അജിത് പവാറിനും ഏറ്റവും ഉന്നതമായ പദവിതന്നെ നല്‍കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം