ആലപ്പുഴ: മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ ബെന്നി തോമസാണ് (35) മരിച്ചത്. ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിനു സമീപത്തായിരുന്നു അപകടം.
Also read : സുധാകരനും സതീശനും നടത്തിയ തട്ടിപ്പ് മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് എം വി ഗോവിന്ദൻ
ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ബെന്നി. ബൈക്ക് തെന്നി വീണാണ് അപകടമെന്നാണ് സൂചനകൾ. അപകടത്തിനു പിന്നാലെ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിൽ.
പരേതനായ തോമസ് വർഗീസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ് ബെന്നി. ഭാര്യ: ജസ്ന. മക്കൾ: ഏബൽ, മീവൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം