ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. രണ്ടു പേര് കൊല്ലപ്പെട്ടു. ബിഷ്ണുപുര്‍ ജില്ലയില്‍ ഉണ്ടായ വെടിവയ്പില്‍ മെയ്തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാത്രി ഖോയ്ജുമന്തബി ഗ്രാമത്തിന് കാവല്‍ നിന്നവരായിരുന്നു ഇവര്‍. ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് തുടരുകയാണ്. ആളപായം കൂടാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു.
മണിപ്പുരില്‍ മെയ്തെയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. സ്തിതിഗതിതള് നിയന്ത്രണവിധേയമായി വരുന്നതിനിടെയാണ് പുതിയ സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൗബാലില്‍ ബിജെപിയുടെ 3 പ്രാദേശിക ഓഫിസുകള്‍ തകര്‍ത്തു. അതേസമയം, കഴിഞ്ഞ ദിവസം സൈനികരുടെ വെടിയേറ്റു മരിച്ചവരില്‍ ഒരാള്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനെത്തിയപ്പോഴാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം